Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Creative Intelligence

Thrissur

നി​ര്‍​മി​തബു​ദ്ധി​യെ ജനന​ന്മ​യ്ക്കു​വേ​ണ്ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: മാർ കണ്ണൂക്കാടൻ

ഇ​രി​ങ്ങാ​ല​ക്കു​ട: നി​ര്‍​മി​തബു​ദ്ധി സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​ന​ന്മ​യ്ക്ക് ഉ​പ​ക​രി​ക്കു​ന്ന​താ​ക​ണ​മെ​ന്നും ഇ​തി​ന്‍റെ ദു​രു​പ​യോ​ഗം വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ര​ണാ​ധി​കാ​രി​ക​ളും സ​മൂ​ഹ​വും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍. ​ഐ​യു​ടെ അ​നി​യ​ന്ത്രി​ത​മാ​യ വി​നി​യോ​ഗം വ്യ​ക്തിക​ളി​ലും ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ലും ഹാ​നി​ക​ര​മാ​യ പ്ര​വ​ണ​ത​ക​ള്‍​ക്കു വ​ഴി​വ​ച്ചേ​ക്കാ​മെ​ന്നും സ​മ്മേ​ള​നം മു​ന്ന​റി​യി​പ്പു ന​ല്‍​കി.

ലെ​യോ 14 ാം പാ​പ്പ​യു​ടെ പ്ര​ഥ​മ ചാ​ക്രി​ക​ലേ​ഖ​നം ആ​സ്പ​ദ​മാ​ക്കി "എ​ഐ യു​ഗ​വും മ​നു​ഷ്യ​മ​ഹ​ത്വ​വും' എ​ന്ന വി​ഷ​യ​ത്തി​ല്‍ രൂ​പ​ത​യി​ലെ 141 ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സ​മ്മേ​ള​നം എ​ഐ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വി​വി​ധ വ​ശ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു. യു​ദ്ധ​ത്തി​നും വ്യ​ക്തി​ഹ​ത്യ​യ്ക്കും ആ​ത്മ​ഹ​ത്യ​യ്ക്കും സ്ത്രീ​പീ​ഡ​ന​ങ്ങ​ള്‍​ക്കും മ​റ്റും നി​ര്‍​മി​ത ബു​ദ്ധി​യു​ടെ സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചാ​ക്രി​ക ലേ​ഖ​ന​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചു ന​ട​ന്ന സ​മ്മേ​ള​നം. നി​ര്‍​മി​തബു​ദ്ധി മ​നു​ഷ്യ​രാ​ശി​ക്ക് അ​നു​ഗ്ര​ഹ​മാ​ണെ​ന്നും എ​ന്നാ​ല്‍ അ​തി​ന്‍റെ ദു​രു​പ​യോ​ഗം ദൂ​ര​വ്യാ​പ​ക​മാ​യ ദു​ര​ന്ത​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്നും സ​മ്മേ​ള​നം ചൂ​ണ്ടി​ക്കാ​ട്ടി.

ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ 17 ാം പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നു​ഷ്യ​ന്‍റെ മ​ഹ​ത്വം ഉ​ന്ന​ത​മാ​ണെ​ന്നും സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ മ​നു​ഷ്യ​നു​വേ​ണ്ടി​യാ​ണെ​ന്നും മ​റ​ക്ക​രു​ത്. അ​വ മ​നു​ഷ്യ​നെ അ​ടി​മ​യാ​ക്ക​രു​ത്. നി​ര്‍​മി​ത ബു​ദ്ധി​യെ മ​നു​ഷ്യ​ന്‍ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും സ​മ​സ്ത​ജ​ന​ങ്ങ​ളു​ടെ​യും ന​ന്മ​യ്ക്കു​വേ​ണ്ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

സി​ബി​സി​ഐ ഡോ​ക്ട്രി​ന​ല്‍ ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​ഡോ. തോ​മ​സ് വ​ട​ക്കേ​ല്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സ​ഭ​യു​ടെ സാ​മൂ​ഹി​ക പ്ര​ബോ​ധ​ന​ങ്ങ​ളു​ടെ അ​ടി​ത്ത​റ മ​നു​ഷ്യ​മ​ഹ​ത്വം ആ​സ്പ​ദ​മാ​ക്കി​യു​ള്ള​താ​ണ്. വി​വി​ധ കാ​ല​യ​ള​വു​ക​ളി​ല്‍ സാ​മൂ​ഹി​ക പ്ര​ശ്‌​ന​ങ്ങ​ളെ​യും വി​ഷ​യ​ങ്ങ​ളെ​യും​പ​റ്റി സ​ഭ പ്ര​തി​ക​രി​ച്ചി​ട്ടു​ള്ള​ത് ഈ ​ദ​ര്‍​ശ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. നി​ര്‍​മി​ത ബു​ദ്ധി മ​നു​ഷ്യ​ന്‍റെ അ​ന്ത​സ് നി​ല​നി​ര്‍​ത്താ​നും കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട മാ​ന​വി​ക​ത​യു​ടെ പു​തി​യ സം​സ്‌​കാ​രം രൂ​പ​പ്പെ​ടു​ത്താ​നും ഉ​പ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു.

ഫാ. ​ഡോ. ലി​ന്‍റോ കു​റ്റി​ക്കാ​ട​ൻ, സി​സ്റ്റ​ര്‍ ഡോ. ​ഇ​സ​ബെ​ല്‍, കെ.​ജെ. ജെ​റി​ൻ, ഡിം​ബി​ള്‍ റി​ഷ​ന്‍ എ​ന്നി​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. സെ​ക്ര​ട്ട​റി ആ​ന്‍​ലി​ന്‍ ഫ്രാ​ന്‍​സി​സ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ രം​ഗ​ങ്ങ​ളി​ല്‍ മി​ക​വു തെ​ളി​യി​ച്ച രൂ​പ​താം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. വി​കാ​രി ജ​ന​റാ​ള്‍ മോ​ൺ. ആ​ന്‍റു ആ​ല​പ്പാ​ട​ന്‍ സ്വാ​ഗ​ത​വും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫാ. ​ഡോ. റി​ജോ​യ് പ​ഴ​യാ​റ്റി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up